Thursday, April 3, 2014

അന്നൊരു നാളിൽ... ഭാഗം 1

സമയം 9 മണി ആവുന്നേയുള്ളൂ, 
ഗോവിന്ദെട്ടൻ പഴം പൊരിക്കാനുള്ള മാവ്ക ലക്കിത്തുടങ്ങി..
സൈക്കോ ബസ്സ്‌ ഗർഭിണികളെ പോലെ ഞെരങ്ങി ഞെരങ്ങി പൊന്നാനിയിൽ നിന്നും വന്നു നിന്നു, സരിതയും മഞ്ജുവും റീജയും പിന്നെ ഒട്ടനേകം മറ്റു സുന്ദരികളും മുന് വാതിലിലൂടെ ചാടിയിറങ്ങി.. റിജുവും അഭിലാഷും ഗിരീഷും കുറെ പയ്യന്മാരും പിന് വാതിലിലൂടെയും.. എല്ലാവരും ഇറങ്ങി ക്കഴിഞ്ഞപ്പോൾ വയറൊഴിഞ്ഞ ഗർഭിണിയെ പോലെ ബസ്സിനൊന്നു ജീവൻ വെച്ചു..

എടപ്പാൾ ബാസ്സില് നിന്നും അമ്പിളി ടീച്ചറും പിന്നെ കുറെ കുട്ടികളും.. ഗുരുവായൂര് നിന്നും വരുന്ന ഫർഹാന ബസ്സിൽ നിന്നും ആദ്യം ചാടിയത് ബൈജുവായിരുന്നു.. അവനെപ്പോഴും വാതിലിലെ നില്ക്കൂ... ഗൊവിന്ദേട്ടൻ ആദ്യബാച്ച്‌ പഴം മാവിൽ മുക്കി എണ്ണയിൽ നിക്ഷേപിക്കുംപോഴേക്കും സമയം 9.20 ആകാനായി..

മൊഹമ്മദ്‌ മാഷ്‌ സൈക്കിളിൽ മുക്കാല തിരിവ് എത്തുമ്പോൾ അജു വിദ്യ ട്യൂഷൻ സെന്ററിനു താഴെയുള്ള ഹോട്ടലിന്റെ അടുക്കളയിൽ നിന്ന്സി ഗരറ്റിനു തീ കൊളുത്തുകയായിരുന്നു, കൂടെ മിഥുനും.. ബെല്ലടിക്കാൻ പത്തു മിനിറ്റ് ബാക്കി.. അവസാനത്തെ പുക ഉള്ളിലേക്കെടുത്ത് ച്യൂയിംഗം വായിലേക്കിട്ടു ക്ലാസിലേക്കോടുമ്പൊൽ ഇബ്രാഹിം മാഷും ഫാത്തിമ ടീച്ചറും ബൈക്കിൽ എത്തി. ടീച്ചറെ ഗ്ഗൈറ്റിനു സമീപം ഇറക്കി വയനാടു ചുരം കയറുന്ന പോലെ കരിങ്കല്ല് പാകിയ കവാടത്തിലൂടെ മാഷ്‌ വണ്ടി കയറ്റി..

അപ്പോൾ അനീീഷും ശരണ്യയും കോണിപ്പടിയിൽ നിന്ന് കണ്ണും കണ്ണും കൊണ്ട്ട് കഥ പറഞ്ഞു.. സീരിയൽ പോലെ ഒരിക്കലും തീരാത്ത കഥ.. പരസ്യ സമയത്ത് അരിയുടെ വേവ് നോക്കാൻ അടുക്കളയിലേക്ക് ഓടുന്ന വീട്ടമ്മയെ ബെല്ലടിച്ചപ്പോൾ രണ്ടും ക്ലാസിലേക്ക് വലിഞ്ഞു.. ഇതെല്ലാം കണ്ടു മോനിഷ കരയിൽ പിടിച്ചിട്ട മീനിനെ പോലെ പിടഞ്ഞു..

ക്ലാസ് തുടങ്ങുമ്പോൾ ശ്രീരാജ് വീട്ടില് നിന്ന് ഇറങ്ങിയിട്ടെ ഉണ്ടായിരുന്നുള്ളൂ .. ആദ്യത്തെ പിരീഡ് മലയാളം.. അമ്പിളി ടീച്ചർ വാചാലയാകുംപോൾ അവൻ അമ്പലക്കുളത്തിൽ താമര പറിക്കുകയായിരുന്നു.. ആ താമര കിട്ടിയിട്ട് വേണം അനീഷിനു അത് മോനിഷക്ക് കൊടുക്കാൻ.. അങ്ങനെ സകല പുല്ലും പൂക്കളും കൊടുത്ത് ആ ബന്ധങ്ങളെ അവൻ നല്ല രീതിയിൽ മുന്നോട്ട് നീക്കി..

ഇന്റർവെൽ അടിച്ചപ്പോൾ കോഴിക്കൂട് തുറന്ന പോലെ അജ്മൽ ആത്മാവ് പുക കൊടുക്കാൻ പുറത്തേക്കോടി.. ജബ്ബാര് മഞ്ജുവിന്റെ ചുരിദാറിൽ തൂങ്ങി, അനീഷ്‌ മോനിഷയുടെ ഷാളിലും. അഭിലാഷ് സ്മിഷയുടെ ഒരു ചിരിക്ക് വേണ്ടി ബാര്ബര് ഷോപ്പിലെ തമാശ പറഞ്ഞു. മിഥുന്റെ കത്തി കഥകൾ കേള്ക്കാൻ നിതിനും രന്ദീരും കൂടെക്കൂടി. വിജീഷ് ഡെസ്കിൽ താളം പിടിച്ചു നാടൻ പാട്ട് പാടി. ബൈജു മസിൽ പെരുപ്പിച്ചു പ്ലസ് വണ്ണിലെ പിള്ളേരെ വിരട്ടി.

റഫീസും ജംഷാബും ഒക്കെ ആരെങ്കിലും വീണാലോ എന്ന പ്രതീക്ഷയിൽ ഹ്യൂമാനിറ്റീസിന്റെ വരാന്ത വഴി സയന്സ് ക്ലാസ്സിനു മുന്നിലൂടെ ഗ്രൌണ്ടിലേക്ക് നടന്നു. നൗഫി മോളെ കണ്ടപ്പോൾ ജംഷാബിനു മൂത്ര ശങ്ക വന്നു.. അവിടെ ചെന്നപ്പോൾ ഹരിദാസ് മാഷ്‌ എ .കെ ആന്റണി സ്റ്റൈലിൽ സ്ലോ മോഷനിൽ ഇറങ്ങി വരുന്നുണ്ട്.. "മൂത്രത്തിൽ കല്ലുണ്ടാകും, ഇതെന്താ കുപ്പിച്ചില്ലോ.." മൂത്രപ്പുരയിലെ ചാലിൽ ചിതറിക്കിടക്കുന്ന ചില്ലിനെതിരെ മാഷിന്റെ കമന്റ്..

പ്രശോബ് മുടിയിൽ വെള്ളം കുടഞ്ഞു സ്കൂൾ ഗ്രൌണ്ട് പോലെ വിശാലമായ നെറ്റി മറക്കാൻ ഒരു വിഫല ശ്രമം നടത്തി ഹോട്ടലിൽ നിന്നും ഇറങ്ങി .. സയന്സിലെ സുനീറും ചെയർമാൻ സാലിയുമൊക്കെ സയന്സ് ലാബിലെ സാധനങ്ങള് എങ്ങിനെ അടിച്ചുമാറ്റും എന്ന് ഗൂഡാലോചന നടത്തി... ഫൈന്സ് ഇന്നിട്ട പൌഡർ കുറഞ്ഞോ എന്ന് ചിന്തിച്ച് വേവലാതി പൂണ്ടു..

ഞാനൊന്നു മറിഞ്ഞില്ലേ എന്ന മട്ടിൽ ശ്രീരാജ് ക്ലാസ്സിൽ കയറി. ബെല് മുഴങ്ങിയപ്പോൾ മഞ്ജുവിന്റെ മടിയില് അടയിരുന്ന ജബ്ബാര് ഒന്ന് അനങ്ങിയിരുന്നു. ശരണ്യ ക്ലാസിലെക്കോടി, അജു വീണ്ടും ച്യുയിന്ഗം ചവച്ചു.. റഫീസിന്റെ താടിയിൽ നോക്കി അനീഷ് മാഷ്‌ അക്കൌണ്ട ന്സി പഠിപ്പിച്ചു . ജനീഷ് മതിലിനപ്പുറ മുള്ള വീട്ടിലെ ചേച്ചി വസ്ത്രമലക്കുന്നത് നോക്കി വികാരഭരിതനായി..

ഉച്ചമണി മുഴങ്ങി.. മുരിങ്ങക്കായും ചീന മുളകും പോലെ അമ്പിളിയും നജിയും കൈ കഴുകാൻ പൈപ്പിന്റെ അടുത്തെത്തി. അനീഷ്‌ പ വേഗം പൊറാട്ടയും സാല്നയും കൂട്ടി അടിച്ച് കോണിപ്പടിയിൽ അനുരാഗ വിലോചനനായി. സരിത ആരും കാണാതെ ഓം ലെറ്റ്‌ വിഴുങ്ങി.. സജീഷ് അത് നോക്കി വെള്ളമിറക്കി... ശബാബ് സ്മിഷയുടെ പാത്രത്തിൽ നിന്നും ചമ്മന്തി അടിച്ചുമാറ്റി. ജബ്ബാര് മഞ്ജു എന്തേലും തരുമെന്ന പ്രതീക്ഷയിൽ കാത്തുനിന്നു.

റഷീദ മോളോട് ഐ ലവ് യൂ പറഞ്ഞു റഫീസ് വീണ്ടും പ്രാക്ക് വാങ്ങി, ജമ്ശാബ് നൗഫിയാ ന്നു പറഞ്ഞു സയന്സ് ക്ലാസ്സിനു ചുറ്റും റാകി പ്പറന്നു.. അഭിലാഷ് സലീനാനെ ലൈനാക്കി തരാമെന്ന് പറഞ്ഞു റഫീസിനെ വീണ്ടും പറ്റിച്ചു.. വാങ്ങി ക്കൊടുത്ത മഞ്ച് വീണ്ടും വേസ്റ്റ് .. ശബാബ് ഉണ്ട ക്കണ്ണ്‍ ഉരുട്ടി പിള്ളേരെ വിരട്ടി, ബിജുവിന്റെ തണലിൽ വരാന്തയിലൂടെ നടന്നു.. അജ്മൽ വീട്ടില്നിന്നും ചോറുണ്ട് വന്നു, ഷിജിലാടെ മണം പിടിച്ചു നടന്നു.. ക്ലാസ് തുടങ്ങാൻ ബെല് മുഴങ്ങുമ്പോൾ ജനീഷ് അളിയൻ ഓടിക്കിതച്ചെത്തി..

"മാനെജുമെന്റ് മീന്സ്....." ശ്രീശാന്ത് ബൌൾ എറിയുന്ന പോലെ ആക്ഷൻ കാണിച്ചു അനീഷ്‌ മാഷ്‌ ക്ലാസ് എടുത്തു.. മുന് ബെഞ്ചിലെ സജീഷും കൂട്ടരും കോട്ടുവായ വിടുന്നത് സാറ് കണ്ടില്ല, പക്ഷെ ജബ്ബാർ മഞ്ജുവിനെ ഒലിക്കണ്ണൂ എറിഞ്ഞത് സാർ കണ്ടു.. സരിതയെ നോക്കി ഉണ്ട ക്കണ്ണു രുട്ടിയ ശബാബിനെ സരിത കൊഞ്ഞനം കാട്ടി വിരട്ടി..

(ബാക്കി തുടരും..)